Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇല്ലാത്ത കോൺഗ്രസുമായി എങ്ങനെ കൂട്ടുകൂടും: കോടിയേരി

Kodiyeri Balakrishnan

പയ്യന്നൂർ ∙ ഇല്ലാത്ത കോൺഗ്രസുമായി എങ്ങനെ കൂട്ടുകൂടുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പി.കണ്ണൻ നായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയായി മാറുന്ന ഏതു കോൺഗ്രസുകാരനെയാണു വിശ്വസിച്ച് പാർലമെന്റിലേക്ക് അയയ്ക്കാൻ കഴിയുക?. കോൺഗ്രസിന് ബിജെപിയെ എതിരിടാൻ ഒരു നയവുമില്ല; കരുത്തുറ്റ നേതൃത്വവുമില്ല – കോടിയേരി പരിഹസിച്ചു. ബിജെപി കേരളത്തിൽ ഭരണം സ്വപ്നം കാണേണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു.

related stories