Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തന്നെക്കുറിച്ചു പറഞ്ഞ മാധ്യമപ്രവർത്തകൻ ആരെന്ന് അറിയാമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം ∙ ‘എത്രയാൾ വണ്ടിയിടിച്ചു മരിക്കുന്നു. ഇയാൾ മരിക്കുന്നില്ലല്ലോ’’ എന്നു തന്നെക്കുറിച്ചു പറഞ്ഞ മാധ്യമപ്രവർത്തകൻ ആരെന്ന് അറിയാഞ്ഞിട്ടല്ല പേരു പുറത്തുപറയാത്തതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പേര് എനിക്കറിയാം. പേരു പറഞ്ഞാൽ എന്താണ് ഭവിഷ്യത്ത് എന്ന് അറിയാവുന്നതു കൊണ്ടാണ് പറയാതിരിക്കുന്നത്. ആൾ ആരാണെന്നു ഫെയ്സ്ബുക്കിലൊക്കെ ചിലർ എഴുതിയിട്ടുണ്ടല്ലോ. അതു പ്രതിപക്ഷവും കണ്ടിട്ടുണ്ടാകുമല്ലോയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ഞാനെന്തോ ഭയപ്പെട്ടു നടക്കുന്ന ആളാണെന്നു പ്രതിപക്ഷം പറയുന്നുണ്ടല്ലോ. ഭയം ഉണ്ടാകേണ്ടതു നല്ല കാര്യമാണ്. ഭയം ഇല്ലെങ്കിലല്ലേ മോശം. എന്നാൽ, രാത്രി കിടന്നുറങ്ങുമ്പോൾ എന്നെ ആരോ കൊല്ലാൻ വരുന്നുവെന്നു ധരിച്ച് ഓടുന്നയാളാണ് ഞാൻ എന്നു കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories