Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരാർ തീർന്നു; ഡിഎംആർ‌സി പിൻവാങ്ങി: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ ഡിഎംആർസി പിന്മാറിയതുകൊണ്ടു മാത്രം തിരുവനന്തപുരം, കൊച്ചി ലൈറ്റ് മെട്രോ പദ്ധതികളിൽ നിന്നു സർക്കാർ പിൻവാങ്ങില്ലെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ധനകാര്യസെക്രട്ടറി അധ്യക്ഷനായ സമിതി ഈ രണ്ടു പദ്ധതികളെക്കുറിച്ചും പഠിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. ഡിഎംഎആർസിയെ ഒഴിവാക്കുകയല്ല ചെയ്തതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. കരാർ കാലാവധി അവസാനിച്ചപ്പോൾ അവർ പിന്മാറുകയാണു ചെയ്തത്. അതു പദ്ധതിക്കു തടസ്സമല്ല.

related stories