Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധക്കേസ്: സർക്കാർ അപ്പീൽ പോകുന്നത് ഉന്നതർ കുടുങ്ങുമെന്ന ഭയത്താൽ

Ramesh Chennithala

തിരുവന്തപുരം∙ ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിച്ചാൽ പാർട്ടിയിലെ ഉന്നതർ കുടുങ്ങുമെന്ന ഭയം കാരണമാണ് ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏതു തരത്തിലുള്ള അന്വേഷണത്തിനും തയാറാണെന്ന് ആദ്യം പ്രഖ്യാപിച്ച സർക്കാർ ഇപ്പോൾ പിന്നാക്കം പോകുന്നതു പലതും മറച്ചുവയ്ക്കാനുള്ളതു കൊണ്ടാണ്.

ഇപ്പോൾ സംസ്ഥാന പൊലീസ് നടത്തുന്ന കേസന്വേഷണം ഫലപ്രദമല്ലെന്നു വസ്തുതകൾ പരിശോധിച്ചാണ് ഹൈക്കോടതി കണ്ടെത്തിയത്. കേസിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാതിരുന്നതിനെ നിശിതമായി വിമർശിച്ചു കൊണ്ടാണ് ഹൈക്കോടതി കേസന്വേഷണം സിബിഐക്കു വിട്ടത്.

സംസ്ഥാന സർക്കാരിനും സിപിഎമ്മിനും ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ സിബിഐ അന്വേഷണത്തെ അവർ ഭയപ്പെടുന്നതെന്തിനാണെന്നു രമേശ് ചെന്നിത്തല ചോദിച്ചു.