Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎമ്മിന്റെ കുറ്റസമ്മതം ജനങ്ങളെ വഞ്ചിക്കാന്‍: ആര്‍എംപിഐ

വടകര∙ ടി.പി. ചന്ദ്രശേഖരൻ കമ്യുണിസ്റ്റ് വിരുദ്ധനല്ലെന്നും ടിപിയുടെ നിലപാട് ശരിയായിരുന്നെന്ന കുറ്റസമ്മതം ജനങ്ങളെ വഞ്ചിക്കാനാണെന്നും ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു അഭിപ്രായപ്പെട്ടു. കുലംകുത്തി പ്രയോഗം തിരുത്തി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണം. 

ടിപി വധം സിപിഎം നേതാക്കളെ വിടാതെ പിൻതുടരുമ്പോൾ കൊലയാളി പാർട്ടി എന്ന നിലയിൽ അവർ ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണ്. ടിപിയുടെ നിലപാടിൽനിന്ന് ആർഎംപിഐ വ്യതിചലിച്ചെന്ന കോടിയേരിയുടെ വിമർശനം വൈകിയാണെങ്കിലും ടിപിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും അംഗീകരിക്കാൻ സിപിഎം നിർബന്ധിതമായതിന്റെ തെളിവാണെന്നു വേണു പറഞ്ഞു.

ചന്ദ്രശേഖരനെ ഗൂഢാലോചന നടത്തി കൊന്നതെന്തിനാണെന്നു വിശദീകരിക്കാനുള്ള ആർജവം കോടിയേരി കാണിക്കണമെന്നും വേണു ആവശ്യപ്പെട്ടു.