Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ പ്രധാനമന്ത്രിയാകും: ചെന്നിത്തല

Ramesh Chennithala

പേരാമ്പ്ര (കോഴിക്കോട്) ∙ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വർഗീയ വെല്ലുവിളി ഉയർത്തുന്ന ബിജെപിയെ ചെറുത്തു തോൽപിക്കാൻ കോൺഗ്രസിനു മാത്രമെ കഴിയൂ.

കാവി ഭീകരതയും വർഗീയതയും വളർത്തുന്ന മോദി സർക്കാരിന്റെ നയങ്ങൾക്ക് പിന്തുണ നൽകുന്നതാണ് സിപിഎമ്മിന്റെ പുതിയ നയ സമീപന രേഖ. കേരളത്തിൽ രണ്ടു വർഷത്തെ പിണറായി ഭരണത്തിൽ രൂക്ഷമായ വിലക്കയറ്റം ഉണ്ടായെന്നും അഴിമതി സർക്കാരിന്റെ മുഖമുദ്രയായി മാറിയെന്നും സിപിഎം നടത്തുന്ന കൊലപാതക രാഷ്ട്രീയം നാടിന്റെ സമാധാന ജീവിതം താറുമാറാക്കിയെന്നും അദ്ദേഹം പറഞ്ഞു. ചങ്ങരോത്ത്‌ മണ്ഡലം കോൺഗ്രസ്‌ സമ്പൂർണ സമ്മേളനത്തിന്റെ സമാപന യോഗം കടിയങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

related stories