Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഷ ജോസിന്റെ ആരോപണം: ഉപദ്രവിച്ചയാളെ കണ്ടെത്തണമെന്ന് പി.സി. ജോർജ്

PC-George-Nisha-Jose

കോട്ടയം∙ ജോസ് കെ.മാണി എംപിയുടെ ഭാര്യ നിഷ ജോസിനെ ട്രെയിൻ യാത്രയ്ക്കിടെ ഉപദ്രവിച്ചയാളെ കണ്ടുപിടിക്കണമെന്നും ഇതിനായി ഡിജിപിക്കു പരാതി നൽകുമെന്നും പി.സി.ജോർജ് എംഎൽഎ. നിഷ ജോസ് കെ.മാണിയുടെ ആരോപണം തന്റെ മകൻ ഷോൺ ജോർജിനെതിരെയാണെന്നു കരുതുന്നില്ല.

അവർ ട്രെയിനിൽ പീഡിപ്പിക്കപ്പെട്ടു എന്ന് ആരോപിക്കുന്ന സമയത്തൊക്കെ താൻ കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാൻ ഓടിനടക്കുന്ന സമയമായിരുന്നു. കേരള കോൺഗ്രസിന്റെ ഏക വൈസ് ചെയർമാനുമായിരുന്നു. ജോസ് കെ.മാണി എംപി യൂത്ത് ഫ്രണ്ടിന്റെ പ്രസിഡന്റും ഷോൺ ജനറൽ സെക്രട്ടറിയുമായിരുന്നു. ഇങ്ങനെ സംഭവിച്ചെങ്കിൽ ഞാനും പാർട്ടിയുമൊക്കെ അറിയുമായിരുന്നു – പി.സി.ജോർജ് പറഞ്ഞു.