Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യശാലകൾ തുറക്കുന്നതു വാഗ്ദാനം പാലിക്കാൻ:‌ ചെന്നിത്തല

തിരുവനന്തപുരം∙ പൂട്ടിയ മദ്യശാലകളെല്ലാം തുറക്കുക വഴി യുഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ബാറുടമകൾക്കു നൽകിയ വാഗ്ദാനം ഇടതു മുന്നണി നിറവേറ്റിക്കൊടുക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എം.മാണിക്കെതിരെ കേസ് നടത്തിയാൽ ഇടതുമുന്നണി അധികാരത്തിലേറിയാൽ പൂട്ടിയ ബാറുകളെല്ലാം തു​റന്നു തരാമെന്നു സിപിഎം നേതാക്കൾ ഉറപ്പുനൽകിയിരുന്നതായി ബാറുടമകളുടെ അസോസിയേ​ഷൻ നേതാവ് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ആ വാഗ്ദാനം ഇപ്പോ​ൾ നിറവേറ്റുകയാണെന്നു രമേശ് പറഞ്ഞു.

related stories