Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കെ.കൃഷ്ണദാസ് കെ.എം.മാണിയുമായി ചർച്ച നടത്തി

കോട്ടയം∙ കേരള കോൺഗ്രസ് (എം) ചെയർമാനും ബിജെപി ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസും പാലായിൽ കെ.എം.മാണിയുടെ വസതിയിൽ ചർച്ച നടത്തി. ഇന്നലെ രാവിലെയായിരുന്നു സന്ദർശനം. സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്ന് ഇരു നേതാക്കളും പിന്നീടു പ്രതികരിച്ചു. 

ഇന്നു കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം നടക്കുകയാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനും രാജ്യസഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായി നടക്കുന്ന യോഗത്തിനു രാഷ്ട്രീയപ്രാധാന്യമുണ്ടെന്നു കേരള കോൺഗ്രസ് നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചെങ്ങന്നൂരിൽ ആരെയെങ്കിലും പിന്തുണയ്ക്കുന്ന തീരുമാനത്തിലേക്കു പോകുമോ, അതോ മനസ്സാക്ഷി വോട്ട് എന്ന നിലപാടു സ്വീകരിക്കുമോയെന്നാണു രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.