Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി: ബോട്ടുകൾ 70 കി.മീ.വരെ പോയി; നടപടിയെടുത്തെന്ന് മന്ത്രി

ockhi-boat1

തിരുവനന്തപുരം∙ ഉൾക്കടലിൽ 33 കിലോമീറ്റർ വരെ മാത്രമേ പോകാവൂ എന്ന നിബന്ധന നിലനിൽക്കെ ഓഖി ദുരന്തത്തിൽ അകപ്പെട്ട അധികവും ബോട്ടുകൾ 50 കിലോമീറ്റർ മുതൽ 70 കിലോമീറ്റർ വരെ പോയിരുന്നുവെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിയമസഭയിൽ അറിയിച്ചു. നിയമവിരുദ്ധമായ നടപടികൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്‌. ചെറു വള്ളങ്ങൾപോലും ദൂരപരിധി ലംഘിച്ചു പോകുന്നു. കപ്പൽ ചാലുകളിൽ വരെ പോകുന്ന ബോട്ടുകളുണ്ട്‌. ഇതാണു പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്.

ജനുവരിയിൽ അനധികൃത മൽസ്യബന്ധനം നടത്തിയ ബോട്ടുകൾക്ക് 8.63 ലക്ഷം രൂപ പിഴയിട്ടു. 12 നോട്ടിക്കൽ മൈൽ മറികടന്നുള്ള മൽസ്യബന്ധനം, നിരോധിത വലകൾ ഉപയോഗിക്കുക, മൽസ്യക്കുഞ്ഞുങ്ങളെ പിടിക്കുക എന്നിവയടക്കം ഇതിൽ ഉൾപ്പെടും. ഈ ബോട്ടുകളിൽ നിന്നുള്ള മത്സ്യം ലേലം ചെയ്‌ത ഇനത്തിൽ 9.15 ലക്ഷം രൂപ സർക്കാരിനു ലഭിച്ചു. ചെറുമൽസ്യങ്ങളെ പിടിച്ച്‌ ഇതരസംസ്ഥാനങ്ങളിലെ വളം ഫാക്ടറികളിലേക്ക്‌ എത്തിക്കുന്നതിനു വൻ ലോബി തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓഖിയിൽ മരണം 52, കാണാതായത് 91 പേരെ

ഓഖിദുരന്തത്തിൽ 52 പേർ മരിച്ചതായി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. 91 പേരെ കാണാതായി. 102 പേരെ കാണാതായെന്ന്‌ ആദ്യ എഫ്‌ഐആർ റജിസ്റ്റർ ചെയ്‌തു. ഇവരിൽ ആറുപേർ കന്യാകുമാരി ജില്ലക്കാരാണ്‌. ഇവരുടെ എഫ്‌ഐആർ പൊലീസ്‌ തമിഴ്‌നാടിനു കൈമാറി. ശേഷിക്കുന്ന ആറുപേരിൽ മൂന്നു പേർ ഓഖി ദുരന്തത്തിനു മൂന്നു മാസം മുമ്പുതന്നെ കാണാതായവരാണ്‌. മറ്റു മൂന്നുപേർ മൂന്നുവർഷം മുൻപ്‌ കാണാതായവരാണ്‌.

കാണാതായ 91 പേർക്കു നഷ്ട പരിഹാരത്തുക നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി 15,000 മൽസ്യത്തൊഴിലാളികൾക്കു ലൈഫ്‌ ജാക്കറ്റ്‌ വിതരണം ചെയ്യും. ഓഖിക്കു മുൻപ്‌ തന്നെ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെങ്കിലും തൊഴിലാളികൾ അവ ഉപയോഗിച്ചിരുന്നില്ല.

related stories