Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർട്ടപ്: പ്രവാസികളുടെ മക്കൾക്ക് സർക്കാർ സഹായം നൽകുമെന്ന് മന്ത്രി ശശീന്ദ്രൻ

Pravasi-meet പ്രവാസി സംരംഭകത്വ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം : മനോരമ

കോഴിക്കോട്∙ പ്രവാസികളുടെ മക്കൾക്ക് സ്റ്റാർ‌ട്ടപ് സംരംഭങ്ങൾക്ക് സർക്കാർ സഹായം നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. പ്രവാസി സംരംഭകത്വ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി വനിതാ സാന്ത്വന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഡോ. മേരി ജോസഫിനു സ്റ്റെതസ്കോപ് നൽകി മന്ത്രി നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. 

ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന അടക്കാനി വീട്ടിൽ സുൽഫിക്കർ, ഹാഷിം കടാക്കലകം എന്നിവർ‌ക്ക് മന്ത്രി പുരസ്കാരം സമ്മാനിച്ചു. ജെ.കെ. ട്രസ്റ്റ് ചെയർമാൻ കെ.ടി. വാസുദേവൻ പൊന്നാടയണിയിച്ചു. എൻസിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് പ്രശസ്തി പത്രം നൽകി.

മോൺസിഞ്ഞോർ വിൻസന്റ് അറയ്ക്കൽ, കൈതപ്പൊയിൽ ലിസ കോളജ് പ്രിൻസിപ്പൽ പ്രഫ. വർഗീസ് മാത്യു, സഫീർ ഒളവണ്ണ, കെ.പി. സജിത്, സണ്ണി ജോസഫ്, ഗണേശൻ ചേറോട്, പ്രേമൻ പറന്നാട്ടിൽ എന്നിവർ പ്രസംഗിച്ചു.

സംവരണം ഇപ്പോൾ പ്രയാസം

കട്ടപ്പുറത്തായ കെഎസ്ആർടിസിയിൽ പ്രവാസികൾക്കു കൂടി ജോലി നൽകുന്നത് ഇപ്പോൾ ആലോചിക്കാൻ പറ്റില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ‌. നിയമനമെല്ലാം പിഎസ്‌സി മുഖേനയാണ് പ്രവാസികൾക്ക് നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്തണമെങ്കിൽ പിഎസ്‌സി നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. അതെല്ലാം സമയമേറെ എടുക്കുന്നതും പ്രയാസവുമാണ്.

കെഎസ്ആർ‌ടിസി നിയമനത്തിൽ പ്രവാസികളുടെ മക്കൾക്ക് നിശ്ചിത ശതമാനം സംവരണമേർപ്പെടുത്തണമെന്ന ആറ്റക്കോയ പള്ളിക്കണ്ടിയുടെ ആവശ്യത്തെക്കുറിച്ച് പരാമർശിക്കുകയായിരുന്നു മന്ത്രി.