Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ ഫൊട്ടോഗ്രഫർമാർക്ക് വാൻ ഇഫ്ര പുരസ്കാരം

wan-ifra-award അരുൺ ശ്രീധറും എം.ടി.വിധുരാജും വാൻ ഇഫ്ര ചീഫ് ഓപ്പറേറ്റിങ് ഓഫിസർ തോമസ് ജേക്കബ് (ഇടത്തേയറ്റം), ഏഷ്യ പസഫിക് കമ്മിറ്റി ചെയർമാൻ പാട്രിക് ഡാനിയൽ (വലത്തേയറ്റം) എന്നിവർക്കൊപ്പം.

ബാലി (ഇന്തൊനീഷ്യ)∙ പത്രങ്ങളുടെ രാജ്യാന്തര സംഘടനയായ വാൻ ഇഫ്രയുടെ ഏഷ്യൻ മാധ്യമ അവാർഡുകളിൽ മലയാള മനോരമയ്ക്ക് ഇരട്ടനേട്ടം. സ്പോർട്സ് ഫൊട്ടോഗ്രഫിയിൽ ചീഫ് ഫൊട്ടോഗ്രഫർ (പാലക്കാട്) അരുൺ ശ്രീധർ സുവർണ പുരസ്കാരവും ന്യൂസ് ഫൊട്ടോഗ്രഫിയിൽ ഫൊട്ടോഗ്രഫർ (കണ്ണൂർ) എം.ടി.വിധുരാജ് രജത പുരസ്കാരവും നേടി. വഡോദരയിൽ നടന്ന ദേശീയ ജൂനിയർ സ്കൂൾ മീറ്റിലെ ലോങ്ജംപ് ചിത്രത്തിനാണ് അരുണിനു പുരസ്കാരം. കണ്ണൂർ നഗരത്തിലിറങ്ങിയ പുലി നാട്ടുകാർക്കിടയിലേക്കു ചാടിവീഴുന്ന ചിത്രമാണു വിധുരാജിനു സമ്മാനം നേടിക്കൊടുത്തത്. ഇന്തൊനീഷ്യയിലെ ബാലിയിൽ അവാർഡ് നൽകി.