ADVERTISEMENT

തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ചിങ്ങപ്പിറവിയായ ഈ മാസം 17 മുതൽ ഭക്തർക്കു പ്രവേശനം. ശബരിമലയിൽ ഈ തീരുമാനം ബാധകമല്ല. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കും. ശ്രീകോവിലിനടുത്തെത്തി തൊഴാം.

∙ ഒരു സമയം 5 പേർ മാത്രം. ആദ്യം വരുന്നവർക്ക് ആദ്യം പ്രവേശനം.

∙ 10 വയസ്സിനു താഴെയും 65 വയസ്സിനു മുകളിലും പ്രായമുള്ളവർ, ഗർഭിണികൾ, രോഗബാധിതർ എന്നിവർക്കു പ്രവേശനമില്ല.

∙ രാവിലെ 6നു മുൻപും വൈകിട്ട് 6.30 മുതൽ 7.00 വരെയും പ്രവേശനമില്ല. ദീപാരാധന സമയത്ത് തിരക്ക് ഒഴിവാക്കാനാണ് വൈകിട്ട് 6.30 മുതൽ 7.00 വരെ നിയന്ത്രണം. ഈ സമയം പുറത്തുനിന്നു ദർശനം നടത്താം.

∙ മാസ്ക് ധരിക്കണം. പരസ്പരം 6 അടി അകലം പാലിക്കണം.

∙ എത്തുന്നവരുടെ പേരും വിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തും.

∙ വഴിപാടു നടത്താം. ശ്രീകോവിലിൽ നിന്നു നേരിട്ടു പ്രസാദ വിതരണമില്ല, പ്രത്യേക കൗണ്ടർ വഴി മാത്രം. അന്നദാനവും ബലിതർപ്പണവുമില്ല.

∙ ക്ഷേത്രക്കുളത്തിൽ കുളിക്കാനോ കൈകാലുകൾ കഴുകാനോ അനുവദിക്കില്ല.

ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നു ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു.

English summary: Travancore Devaswom Temples reopens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com