ADVERTISEMENT

കോട്ടയം ∙ രാഷ്ട്രീയ പാർട്ടികൾക്കു ചിഹ്നവും അംഗീകാരവും നൽകാനുള്ള ഭരണഘടനാപരമായ അധികാരമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയെ സംബന്ധിച്ച് നുണ പ്രചരിപ്പിക്കുന്ന പി.ജെ. ജോസഫ് എംഎൽഎയുടെ നടപടി ഗുരുതരമായ നിയമലംഘനമാണെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ഡോ.എൻ. ജയരാജ് എംഎൽഎ. രണ്ടില ചിഹ്നവും കേരള കോൺഗ്രസ് (എം) എന്ന രാഷ്ട്രീയ പാർട്ടിയുടെ അംഗീകാരവും ജോസ് കെ.മാണിക്കെന്നു കമ്മിഷൻ വിധി പ്രഖ്യാപിച്ചതാണ്. 

സ്വന്തം അനുയായിയെക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി നേരത്തേയാക്കണം എന്ന് ആവശ്യപ്പെട്ടു ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും തീരുമാനം അനുകൂലമല്ലാതെ വന്നപ്പോൾ കമ്മിഷൻ ധൃതിപിടിച്ച് തീരുമാനം എടുത്തു എന്നു പരിതപിക്കുകയും ചെയ്യുന്ന ജോസഫിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും ജയരാജ് പറഞ്ഞു.

വിധി വന്നതിനു ശേഷവും വിപ്പ് സംബന്ധിച്ച് മോൻസ് ജോസഫ് നടത്തിയ പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്നും നിയമനടപടി നേരിടുമ്പോൾ കാര്യങ്ങൾ മനസ്സിലാക്കുമെന്നും    ഉന്നതാധികാര സമിതി അംഗം റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. ചിഹ്നവും പാർട്ടി അധികാരവും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം അന്തിമമാണ്. വിപ്പ് ലംഘിച്ചതു സംബന്ധിച്ചു തുടർനടപടികൾ പാർട്ടി സംസ്ഥാന നേതൃയോഗം ചേർന്ന് തീരുമാനിക്കുമെന്നും റോഷി പറഞ്ഞു.

English Summary: N Jayaraj slams PJ Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com