ADVERTISEMENT

കാസർകോട് ∙ കൊച്ചിയിൽ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി മാറ്റാൻ ശ്രമിക്കുന്നതായി ബേക്കൽ‌ പൊലീസിൽ പരാതി. കോട്ടിക്കുളം മലാംങ്കുന്ന് സ്വദേശിയായ വിപിൻലാൽ ആണു പരാതിക്കാരൻ.

ദിലീപിന് അയയ്ക്കാനുള്ള കത്ത് പൾസർ സുനിക്ക് ജയിലിൽ കഴിയവേ എഴുതി നൽകിയതു താനാണെന്നു വിപിൻലാൽ പൊലീസിൽ മൊഴി നൽകിയിരുന്നു. കോടതിയിലും പൊലീസിലും 2020 ജനുവരിയിൽ നൽകിയ മൊഴി മാറ്റണമെന്നു പറഞ്ഞ് തന്റെ അമ്മാവന്റെ വീട്ടിലും ജോലി സ്ഥലത്തുമായി ഫോണിലും തപാലിലും ഭീഷണി സന്ദേശങ്ങൾ വരുന്നതായാണ് പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com