ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിന്റെ പ്രളയാനന്തര പുനർനിർമാണ പദ്ധതി  റീബിൽഡ് കേരള ഇനിഷ്യേറ്റീവിനു ലോക ബാങ്കിന്റെയും ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെയും രണ്ടാംഘട്ട സഹായം ഉടൻ ലഭിക്കും. കെഎഫ്ഡബ്ല്യു കരാർ 18ന് ഒപ്പുവയ്ക്കും. ലോകബാങ്കിന്റെ വായ്പ അടുത്ത ഏപ്രിലിൽ ലഭിക്കും. 

ജലവിതരണം, ശുചീകരണം, കാലാവസ്ഥാബന്ധിത നഗര വികസനം, ദുരന്തനിവാരണം എന്നിവയ്ക്കാണു കെഎഫ്ഡബ്ല്യു സഹായം വിനിയോഗിക്കുക. ലോകബാങ്കിന്റെ വായ്പ റീബിൽഡ് കേരളയുടെ വികസന പദ്ധതികൾക്കൊപ്പം ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ഉൾപ്പെടെ മറ്റ് ഏജൻസികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റീബിൽഡ് കേരള സിഇഒ ആർ.കെ.സിങ് അറിയിച്ചു. ആദ്യഘട്ട സഹായമായി ലോകബാങ്ക് 1779.58 കോടി രൂപയാണു റീബിൽഡ് കേരളയ്ക്കു നൽകിയത്; കെഎഫ്ഡബ്ല്യു 1500 കോടിയും. 

ഇതുവരെ 7192.78 കോടി രൂപയുടെ പദ്ധതികൾക്ക് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഭരണാനുമതി നൽകിയിട്ടുണ്ട്. 3755.79 കോടി രൂപയുടെ പ്രവൃത്തികൾ ടെൻഡർ ചെയ്തു. 2831.41 കോടി രൂപയുടെ പണികൾക്കു കരാർ നൽകി. 509.90 കോടി രൂപ വകുപ്പുകൾക്കു കൈമാറി.  2027 വരെ 36,500 കോടി രൂപയുടെ വികസന പദ്ധതികളാണു റീബിൽഡ് കേരളയിൽ ആസൂത്രണം ചെയ്തിട്ടുള്ളതെന്നും സിഇഒ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com