ADVERTISEMENT

തിരുവനന്തപുരം ∙ നഴ്‌സസ് ആ‌ൻഡ് മിഡ്‌വൈവ്സ് കൗൺസിലിന്റെ 2014 - 2019 കാലത്തെ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ നടന്നതായി സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ട്. മാനദണ്ഡങ്ങൾ പാലിക്കാത്ത നഴ്‌സിങ് സ്ഥാപനങ്ങൾക്ക് അംഗീകാരവും ഗ്രാന്റും നൽകി, 2015-19 കാലത്തെ സ്ഥിരനിക്ഷേപ പലിശ അഞ്ചു കോടിയാണെങ്കിലും ആറുകോടി വരെ ബജറ്റിൽ വരവായി ഉൾപ്പെടുത്തി, കേന്ദ്രം നൽകിയ ഒരു കോടി രൂപയുടെ കണക്ക് സൂക്ഷിച്ചില്ല തുടങ്ങിയ വിമർശനങ്ങളാണുള്ളത്.

തിരഞ്ഞെടുപ്പ് ചെലവിനായി കൗൺസിലിന് നിയന്ത്രണമില്ലാത്ത വ്യക്തിയുടെ അക്കൗണ്ടിലേക്ക് 1.9 കോടി രൂപ കൈമാറി, സുപ്രീംകോടതിയിലെ കേസിൽ സർക്കാർ അനുമതി ഇല്ലാതെ കക്ഷി ചേർന്ന് തുക ചെലവഴിച്ചു, കൗൺസിലിന്റെ സ്റ്റാഫ് പാറ്റേൺ 14ൽ നിന്ന് 34 ആക്കി തുടങ്ങിയ വിമർശനങ്ങളും ഉണ്ട്. 

English Summary: Nurses council audit report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com