ADVERTISEMENT

കൊച്ചി ∙ പുതിയ സിനിമകൾ കിട്ടിയാൽ പ്രദർശിപ്പിക്കാൻ ഒരുക്കമാണെന്നു തിയറ്റർ സംഘടനകളായ ഫിയോക്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്ത പ്രഖ്യാപനം. പുതിയ ചിത്രങ്ങൾ എന്നു കിട്ടുമെന്നു വ്യക്തതയില്ലാത്തതിനാലും ശുചീകരണത്തിനും അറ്റകുറ്റപ്പണികൾക്കും സമയം ആവശ്യമായതിനാലും തിയറ്ററുകൾ തുറക്കാൻ ഒരാഴ്ചയെങ്കിലും വൈകും.

തമിഴ് സൂപ്പർ താരം വിജയിന്റെ ‘മാസ്റ്റർ’ 13നു തമിഴ്നാട്ടിലും മറ്റു കേന്ദ്രങ്ങളിലും റിലീസ് ചെയ്യുന്നതിനൊപ്പം കേരളത്തിലും റിലീസ് ചെയ്യാൻ ചിത്രത്തിന്റെ വിതരണക്കാരും നിർമാതാക്കളും തയാറായാൽ പ്രദർശിപ്പിക്കും. എന്നാൽ, തുടർച്ചയായി മലയാളം റിലീസുകൾ കിട്ടാതെ തിയറ്ററുകൾ തുറന്നുവയ്ക്കാൻ കഴിയില്ല.

അതേസമയം, കേരള ഫിലിം ചേംബർ ഇന്നു യോഗം ചേരും. നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും ഔദ്യോഗിക കൂട്ടായ്മയായ ചേംബറിന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.

English Summary: Organisations say ready to release if new movies are given

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com