ADVERTISEMENT

ചിറ്റാരിപ്പറമ്പ് ∙ ജില്ലയിൽ ആദ്യമായി ഷിഗെല്ല കേസ് സ്ഥിരീകരിച്ചു. കോഴിക്കോട് ലാബിൽ നടത്തിയ പരിശോധനയിലാണു ചിറ്റാരിപ്പറമ്പ് പൂവത്തിൻ കീഴിൽ സ്വദേശിയായ 6 വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചത്. കുടുംബത്തിലെ 4 പേർ കൂടി ലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്.

കഴിഞ്ഞ മാസം അവസാനത്തോടെ പൊതുസ്ഥലത്ത് നിന്നും മുന്തിരി വാങ്ങി കഴിച്ചതിനുശേഷം 29ന് ആണ് ഗൃഹനാഥനു ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. തുടർന്ന് 2ന് 3 കുട്ടികൾക്ക് കൂടി ലക്ഷണങ്ങൾ കണ്ടതോടെ കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ നിന്നും രോഗം മാറാത്തതിനെത്തുടർന്നു 6 വയസ്സുകാരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണു ഷിഗെല്ല സ്ഥിരീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com