ADVERTISEMENT

ന്യൂഡൽഹി ∙ പായ്ക്കപ്പലിൽ ഒരിടത്തും നിർത്താതെ ഒറ്റയ്ക്കു ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡിന് ഉടമയായ നാവികസേനാ ഉദ്യോഗസ്ഥൻ കമാൻഡർ അഭിലാഷ് ടോമി സർവീസിൽനിന്നു വിരമിച്ചു. ലോകപ്രശസ്തമായ ഗോൾഡൻ ഗ്ലോബ് റേസ് ഉൾപ്പെടെയുള്ള പായ്‌വഞ്ചി പ്രയാണങ്ങൾക്ക് ഒരുങ്ങുകയാണു ലക്ഷ്യമെന്ന് അഭിലാഷ് ടോമി പറഞ്ഞു. 

ഇന്ത്യൻ നാവികസേനയുടെ ‘സാഗർ പരിക്രമ –2’ പായ്‌വഞ്ചി പ്രയാണമാണ് കൊച്ചി കണ്ടനാട് സ്വദേശിയായ അഭിലാഷിനെ റെക്കോർഡിന് അർഹനാക്കിയത്. 2012 നവംബർ ഒന്നിനു മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽനിന്ന് ഒറ്റയ്ക്ക് ആരംഭിച്ച യാത്ര ഇന്ത്യൻ മഹാസമുദ്രം, പസിഫിക് സമുദ്രം, അറ്റ്‌ലാന്റിക് സമുദ്രം എന്നിവയിലൂടെ 42,871 കിലോമീറ്റർ പിന്നിട്ട് 151–ാം ദിവസം ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ തിരികെയെത്തി. ഈ നേട്ടം വഴി യുദ്ധേതര സേവനത്തിനു രാജ്യം നൽകുന്ന രണ്ടാമത്തെ പരമോന്നത ബഹുമതിയായ കീർത്തി ചക്ര, സാഹസികതകയ്‌ക്കു കേന്ദ്രസർക്കാർ നൽകുന്ന ടെൻസിങ് നോർഗെ പുരസ്‌കാരം എന്നിവയ്‌ക്കും അഭിലാഷ് അർഹനായി. 2018 ൽ ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ടിരുന്ന‌ു. 

ഗോവ നാവിക അക്കാദമിയിലെ പഠനത്തിനു ശേഷം 2000 ജൂലൈ ഒന്നിനാണ് അഭിലാഷ് ടോമി നാവികസേനയിൽ ഓഫിസർ റാങ്കിൽ നിയമിതനായത്. നേവൽ ഏവിയേഷൻ വിഭാഗത്തിൽ പൈലറ്റായി 1300 മണിക്കൂർ പറന്ന ശേഷമാണ് നാവികസേനയുടെ വിവിധ പായ്‌വഞ്ചി യാത്രകളിൽ പങ്കാളിയായത്. ‘പ്രസിദ്ധമായ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി പ്രയാണം 2022 സെപ്റ്റംബർ നാലിനാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com