ADVERTISEMENT

ന്യൂഡൽഹി ∙ ഇടുക്കി ജില്ലയിൽ 102.26 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയായി (ഇഎസ്‌സെഡ്) പ്രഖ്യാപിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരടു വിജ്ഞാപനമിറക്കി. 2016 ജനുവരി 7ലെ കരടു പിൻവലിച്ചാണു പുതിയ വിജ്ഞാപനം.

ഇരവികുളം ദേശീയോദ്യാനം, ചിന്നാർ വന്യജീവി സങ്കേതം, ആനമുടിചോല ദേശീയോദ്യാനം, കുറിഞ്ഞിമല വന്യജീവി സങ്കേതം, പാമ്പാടുംചോല ദേശീയോദ്യാനം എന്നിവയ്ക്കു ചുറ്റുമാണിത്. ദേവികുളം താലൂക്കിലെ കണ്ണൻ ദേവൻ, മറയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കാമ്പൂർ, വട്ടവട വില്ലേജുകളിലെ പ്രദേശങ്ങളാണ് ഇഎസ്‌സെഡിലുള്ളത്.

ഔദ്യോഗിക ഗസറ്റിലുള്ള കരടിനെക്കുറിച്ച് 60 ദിവസത്തിനകം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായമറിയിക്കാം: esz-mef@nic.in

അന്തിമ വിജ്ഞാപനമിറങ്ങി 2 വർഷത്തിനകം പ്രദേശവാസികളുമായി ചർച്ച നടത്തി ഇഎസ്‌സെഡിനായി മേഖലാ മാസ്റ്റർ പ്ലാൻ സംസ്ഥാന സർക്കാർ തയാറാക്കണം. വനം, ഹോർട്ടികൾചർ മേഖലകൾ, കൃഷിയിടങ്ങൾ, പാർക്ക്, ഉല്ലാസാവശ്യങ്ങൾക്കുള്ള തുറസ്സായ സ്ഥലങ്ങൾ എന്നിവ വാണിജ്യ, വ്യവസായ, ഭവന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല.

ഇടുക്കി ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള മേൽനോട്ട സമിതിയുടെ ശുപാർശയോടെയും വ്യവസ്ഥകൾക്കു വിധേയമായും അനുവദിക്കുന്നത്: പ്രദേശവാസികൾക്കു കൃഷി ഭൂമിയുടെയും മറ്റും സ്ഥിതി മാറ്റാം, പുതിയ പാത നിർമിക്കാം, നിലവിലേതിന്റെ വീതി കൂട്ടാം; പൊതു അടിസ്ഥാന സൗകര്യങ്ങൾ, മലിനീകരണമില്ലാത്ത ചെറുകിട വ്യവസായം, കുടിൽ വ്യവസായം, ഇക്കോ ടൂറിസ ഭാഗമായ ഹോംസ്റ്റേ.

English Summary: Six villages in Idukki ecological fragile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com