ADVERTISEMENT

ആലുവ∙ ശനിയാഴ്ച രാത്രി 12നുണ്ടായ അഗ്നിബാധയിൽ എടയാർ വ്യവസായ മേഖലയിലെ ഓറിയോൺ കെമിക്കൽസ് കത്തിനശിച്ചു. മിന്നലിൽ നിന്നാണു തീപിടിത്തം ഉണ്ടായത്. പെയിന്റ് നിർമാണത്തിനുള്ള അസംസ്കൃത സാധനങ്ങൾ ഉൽപാദിപ്പിക്കുന്ന കമ്പനിയാണിത്. 

കൊച്ചി റിഫൈനറിയിൽ നിന്നു ശേഖരിച്ചു സൂക്ഷിച്ചിട്ടുള്ള ഓയിലുകളും കെട്ടിടവും കത്തിച്ചാമ്പലായി. തൊട്ടടുത്ത ജനറൽ കെമിക്കൽസ്, ശ്രീകോവിൽ റബർ കമ്പനി, സി.ജി. ലൂബ്രിക്കന്റ്സ് എന്നീ സ്ഥാപനങ്ങളിലേക്കും തീ പടർന്നു. പെയിന്റിങ് ആവശ്യത്തിനുപയോഗിക്കുന്ന തിന്നർ സ്റ്റോക് ചെയ്ത ടാങ്ക് പൊട്ടിയൊഴുകി പരന്നൊഴുകിയത് അഗ്നിബാധ നിയന്ത്രണാതീതമാകാൻ കാരണമായി. 

English Summary: Fire at edayar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com