ADVERTISEMENT

ചങ്ങനാശേരി ∙ മന്നം ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അയച്ച സന്ദേശത്തിന് നന്ദി അറിയിച്ച് മെയിൽ അയച്ചതിലും ഇക്കാര്യങ്ങൾ എൻഎസ്എസിന്റെ മുഖപത്രമായ സർവീസിൽ ഉൾപ്പെടുത്തിയതിലും രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.

മന്നത്തു പത്മനാഭൻ രാജ്യത്തിനു ചെയ്ത സേവനങ്ങൾ മനസ്സിലാക്കി ഉചിതമായ സമയത്ത് പ്രണാമം അർപ്പിച്ച് സന്ദേശം അയച്ച പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നന്ദി പറയേണ്ടത് എൻഎസ്എസിന്റെ കടമയാണ്. മുൻപ് ഒരു പ്രധാനമന്ത്രിമാരും ഇത്തരത്തിൽ ചെയ്തിട്ടില്ല. ഇക്കാര്യമാണ് സർവീസിലെ മുഖപ്രസംഗത്തിലും പറഞ്ഞിരിക്കുന്നത്. ഇതിൽ രാഷ്ട്രീയം കണ്ടെത്താൻ ശ്രമിക്കുന്നതിൽ അർഥമില്ല. ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക മമതയോ എതിർപ്പോ എൻഎസ്എസ് വച്ചുപുലർത്തുന്നില്ല. ഈ നയത്തിൽ മാറ്റവുമില്ല– ജി. സുകുമാരൻ നായർ പറഞ്ഞു. 

English Summary: No politics in sending letter to prime minister says nss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com