ADVERTISEMENT

കണ്ണൂർ ∙ പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം നിർമിച്ചതിൽ അഴിമതി ഉണ്ടോയെന്ന് അറിയാൻ വിജിലൻസ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിനു വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. കണ്ണൂർ യൂണിറ്റിനാണു ചുമതല. ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിനുള്ളിൽ പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകളിലെ കോൺക്രീറ്റ് സീലിങ് തകർന്നു വിള്ളലുണ്ടായ പശ്ചാത്തലത്തിലാണ് അന്വേഷണം. പാലാരിവട്ടത്തെ വിവാദ പാലം നിർമിച്ച ആർഡിഎസ് പ്രോജക്ട്സ് തന്നെയാണു പാപ്പിനിശ്ശേരി പാലവും നിർമിച്ചത്.

Content Highlights: Vigilance investigation on Pappinisseri railway overbridge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com