ADVERTISEMENT

കൊച്ചി∙ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ അറസ്റ്റ് ചെയ്യാൻ വിചാരണക്കോടതി അറസ്റ്റ് വാറന്റ് പുതുക്കി നൽകി. നാളെ അറസ്റ്റ് ചെയ്തു ഹാജരാക്കാനാണു കോടതിയുടെ നിർദേശം.

വിപിൻലാലിന്റെ കൃത്യമായ വിലാസം ലഭ്യമല്ലാത്തതിനാൽ സമൻസ് മടങ്ങിയിരുന്നു. കോടതിയുടെ നിർദേശപ്രകാരം ഇന്നലെ അറസ്റ്റ് ചെയ്തു ഹാജരാക്കാനും കഴിഞ്ഞില്ല. ഇതിനിടെ കേസിലെ പത്താം പ്രതി വിഷ്ണു കേസിൽ മാപ്പുസാക്ഷിയാകാൻ സന്നദ്ധത അറിയിച്ചു കോടതിയിൽ അപേക്ഷ സമർപ്പിച്ച അപേക്ഷ ഇന്നു പരിഗണിക്കും.

English Summary: Attack on actress case followup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com