ADVERTISEMENT

കോഴിക്കോട്∙ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ചോദ്യം ചെയ്യലിനു ഹാജരാകാത്ത മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ, മകൻ എ.പി.ഇഷാം എന്നിവർക്കായി തിരച്ചിൽ നോട്ടിസ് (ലുക്കൗട്ട് നോട്ടിസ്) പുറത്തിറക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടിസ് ഇരുവരും സ്ഥലത്തില്ലാത്തതിനാൽ മടങ്ങിയിരുന്നു.

ഇതിനു പിന്നാലെയാണ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കാനുള്ള ഇഡിയുടെ നീക്കം. 22 ഡയറക്ടർമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇതുവരെ രണ്ടുപേരാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോഴിക്കോട് ഓഫിസിൽ ഹാജരായത്. മാനേജിങ് ഡയറക്ടറായിരുന്ന ടി.കെ.പൂക്കോയ തങ്ങളെ ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂ എന്ന നിഗമനത്തിലാണ് ഇഡി.

മകൻ എ.പി.ഇഷാം പയ്യന്നൂർ ശാഖാ മാനേജരായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരായ ഡയറക്ടർമാർ ഇരുവർക്കുമെതിരെ മൊഴി നൽകിയിട്ടുണ്ട്. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനും പൂക്കോയ തങ്ങളെയും മകനെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കുന്നത്.

English Summary: Fashion Gold Fraud: Lookout Notice by ED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com