ADVERTISEMENT

പെരിങ്ങുളം ∙ പിറന്നാൾ ദിനത്തിൽ ജോലി കഴിഞ്ഞു വീട്ടിലേക്കു വരുംവഴിയുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. തോട്ടപ്പള്ളിൽ അപ്പച്ചന്റെയും ലൈസമ്മയുടെയും മകൻ രഞ്ജിത്ത് സേവ്യർ(22) ആണു മരിച്ചത്. 

വെള്ളിയാഴ്ച രാത്രി പത്തോടെ പാലാ അരുണാപുരം സെന്റ് തോമസ് കോളജിനു സമീപമുള്ള വളവിലാണ് അപകടം. ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു രഞ്‌ജിത്ത്. 

ബൈക്ക് റോഡിലെ വെള്ളത്തിൽ തെന്നി നിയന്ത്രണം വിട്ടു ഭിത്തിയിൽ ഇടിക്കുകയായിരുന്നു. സംസ്കാരം ഇന്ന് 2നു തിരുഹൃദയ പള്ളിയിൽ. എമിൽ, ജിന്റോ എന്നിവർ സഹോദരങ്ങളാണ്.

English Summary: Man Died On his Birthday in Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com