ADVERTISEMENT

തിരുവനന്തപുരം ∙ സ്വകാര്യ ഡിസ്റ്റിലറികൾക്ക് അനർഹമായ സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുത്ത് മദ്യവിലയിൽ 7% വർധന വരുത്തിയതിനു പിന്നിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് കത്തു നൽകി.

200 കോടിയിലധികം രൂപയുടെ അധികവരുമാനമാണ് ഇതുവഴി ഡിസ്റ്റിലറികൾക്കു ലഭിക്കുന്നത്. സ്വകാര്യ ഡിസ്റ്റിലറി ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും എകെജി സെന്ററിലടക്കം നടത്തിയ ഇടനില ചർച്ചകളുടെയും ഗൂഢാലോചനകളുടെയും അടിസ്ഥാനത്തിലാണു മദ്യവില വർധിപ്പിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു.

അസംസ്കൃത വസ്തുക്കളുടെ വില വർധന അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് മദ്യവില വർധിപ്പിച്ചതെന്ന എക്സൈസ് വകുപ്പിന്റെയും സർക്കാരിന്റെയും വിശദീകരണം സ്വീകാര്യമല്ല. ഈ സർക്കാർ 2 തവണയാണു മദ്യക്കമ്പനികൾക്കു വില വർധിപ്പിച്ചു നൽകുന്നത്–കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഏകദേശം 200 കോടിയിലധികം രൂപയുടെ അധികവരുമാനമാണ് ഡിസ്റ്റിലറി മുതലാളിമാർക്ക് അനർഹമായി ലഭിച്ചത്. ഇതിന് ഒത്താശ ചെയ്തുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ, ബവ്റിജസ് കോർപറേഷൻ എംഡി എന്നിവരുടെ പങ്കിനെപ്പറ്റിയും അന്വേഷണം നടത്തണമെന്നു രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com