ADVERTISEMENT

പരിയാരം (കണ്ണൂർ)∙ കോവിഡ് ബാധിച്ച് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നില മാറ്റമില്ലാതെ തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുമുള്ള ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു.

ജയരാജന് ന്യൂമോണിയയും പ്രമേഹവും രക്ത സമർദവുമുണ്ട്. ശ്വസിക്കുന്ന ഓക്സിജന്റെ അളവ് കുറവായതിനാൽ പ്രത്യേക സി-പാപ്പ് ഓക്സിജൻ മെഷിൻ ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകുന്നതെന്നു മെഡിക്കൽ ബുള്ളറ്റിനിൽ ആശുപത്രി അധികൃതർ അറിയിച്ചു. മന്ത്രി കെ.കെ.ശൈലജ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ തുടങ്ങിയവർ ആശുപത്രിയിലെത്തി ഡോക്ടർമാരിൽ നിന്നു വിവരങ്ങൾ ആരാഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ.അനൂപ്, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ.അനിൽ ‍സത്യദാസ്, ഡോ.എസ്.എസ്.സന്തോഷ് കുമാർ എന്നിവരാണു‍ പരിയാരം ഗവ.മെഡിക്കൽ കോളജിലെത്തി ജയരാജനെ പരിശോധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപുമായി ടെലിഫോണിൽ സംസാരിച്ചു.

English Summary: M.V. Jayarajan health situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com