ADVERTISEMENT

കൊല്ലം ∙ കേരള രാഷ്ട്രീയം ഒരുപാടു തവണ ചർച്ച ചെയ്യുകയും രാഷ്ട്രീയനേതാക്കൾ എത്രയോ വട്ടം കൂട്ടുപിടിക്കുകയും ചെയ്ത വിഖ്യാത വാചകമുണ്ട്- ‘അഭിപ്രായം ഇരുമ്പുലക്കയല്ല...’ രാഷ്ട്രീയത്തിൽ നിലപാടുകൾ മാറുന്നതിനെ ന്യായീകരിക്കാൻ ഇതിൽപരമൊരു വാചകം രാഷ്ട്രീയകേരളം കേട്ടിട്ടുമില്ല.

അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് ആദ്യമായി പറഞ്ഞ, നവോത്ഥാനനായകരിൽ പ്രമുഖനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും പത്രാധിപരും ഗ്രന്ഥകാരനും വിമർശകനുമായിരുന്ന സി.വി കുഞ്ഞിരാമന്റെ 150-ാം ജന്മവാർഷികദിനമാണ് ഇന്ന്.

1871 ഫെബ്രുവരി 6 നു കൊല്ലം ജില്ലയിലെ മയ്യനാട് ആയിരുന്നു സി.വി കുഞ്ഞിരാമന്റെ ജനനം. സുജാനന്ദിനിയിൽ കവിതകളും ലേഖനങ്ങളും എഴുതിത്തുടങ്ങിയ അദ്ദേഹം ഡോ. പൽപുവുമൊത്തു സമുദായത്തിന്റെ അവകാശപോരാട്ടങ്ങളിലും എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനങ്ങളിലും സജീവമായി. പിന്നീട് ശ്രീനാരായണഗുരുവിന്റെ വാക്കുകളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു കേരളകൗമുദി പത്രം സ്ഥാപിച്ചു. 

സി.വി അടക്കമുള്ള നവോത്ഥാനനായകരുടെ ഇടപെലുകളിലൂടെയാണു േക്ഷത്രപ്രവേശന വിളംബരവും സാധ്യമായത്.

ആദ്യം പറഞ്ഞ അഭിപ്രായത്തിൽ നിന്നു വ്യത്യസ്തമായി പിന്നീട് എടുത്ത നിലപാടിനെ ന്യായീകരിക്കാനാകാം സി.വി. കുഞ്ഞിരാമൻ ഈ വിഖ്യാതവാചകം ഉപയോഗിച്ചതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Content Highlights: CV Kunhiraman's birthday anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com