ADVERTISEMENT

ന്യൂഡൽഹി ∙ കേരളം ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സംസ്ഥാനങ്ങളിലേക്കു കേന്ദ്രസർക്കാർ ഉന്നതതല സംഘത്തെ നിയോഗിച്ചു. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടക, തമിഴ്നാട്, ബംഗാൾ, ജമ്മു എന്നിവിടങ്ങളിലേക്കാണു വിദഗ്ധസംഘത്തെ നിയോഗിച്ചത്. 3 പേരടങ്ങുന്ന സംഘത്തിനു ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥർ നേതൃത്വം നൽകും. 

മേഖലയിൽ കോവിഡ് കേസുകളിൽ സമീപകാലത്തുണ്ടായ വർധനയുടെ കാരണം സംഘം പരിശോധിക്കും. രോഗപ്രതിരോധത്തിനു സംസ്ഥാനങ്ങളുമായി ചേർന്ന് നടപടികൾക്കു രൂപം നൽകും. 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തു 13,742 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 14,037 പേർ കോവിഡ് മുക്തരായി. കഴിഞ്ഞ ഒരാഴ്ചയായി 12 സംസ്ഥാനങ്ങളിലെ പ്രതിദിന കേസുകളുടെ എണ്ണം 100 ൽ കൂടുതലാണ്. 

ഇതിനോടകം 1.21 കോടി പേർക്ക് വാക്സീൻ നൽകി. 12 സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത ആരോഗ്യപ്രവർത്തകരിൽ 75 ശതമാനത്തിനും വാക്സീൻ വിതരണം ചെയ്തു.

English Summary: Centre rushes teams to 9 states; warns against laxity as covid casesrise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com