ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിലെ യൂത്ത് കോൺഗ്രസിന്റെ നിരാഹാര സമരപ്പന്തലിൽ പിന്തുണ പ്രഖ്യാപിച്ച് എത്തിയ പി.സി.ജോർജിന്റെ പൊന്നാട നിരസിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി.

റിജിലിനൊപ്പം നിരാഹാരം അനുഷ്ഠിക്കുന്ന മറ്റു രണ്ടു വൈസ് പ്രസിഡന്റുമാരായ എൻ.എസ്.നുസൂർ, റിയാസ് മുക്കോളി എന്നിവർ പൊന്നാട സ്വീകരിച്ചപ്പോൾ തൊഴുകൈകളോടെ താൽപര്യമില്ലെന്നു പറഞ്ഞ് റിജിൽ ഒഴിയുകയായിരുന്നു. ‘വേണ്ടെങ്കിൽ വേണ്ട’ എന്നായിരുന്നു ജോർജിന്റെ പ്രതികരണം. ജോർജിന്റെ യുഡിഎഫ് പ്രവേശന നീക്കം അനിശ്ചിതമായി തുടരവെയാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

യൂത്ത് കോൺഗ്രസ് സമരത്തെ അനുമോദിച്ചും മുഖ്യമന്ത്രിയെയും ഡിവൈഎഫ്ഐയെയും വിമർശിച്ചുമായിരുന്നു ജോർജിന്റെ പ്രസംഗം. ഉദ്യോഗാർഥികളുടെ സമരപ്പന്തലിലും എത്തിയ ജോർജ് അടുത്ത നിയമസഭയിലും താൻ എംഎൽഎ ആയി ഉണ്ടാവുമെന്നും നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്നും വ്യക്തമാക്കി.

English Summary: PC George at Youth Congress protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com