ADVERTISEMENT

ചേർത്തല ∙ ആർഎസ്എസ് പ്രവർത്തകൻ നന്ദുകൃഷ്ണയുടെ കൊലപാതകക്കേസ് സംസ്ഥാനം വിട്ടുനൽകിയാൽ സിബിഐ അന്വേഷിക്കുമെന്നു കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. യഥാർഥ പ്രതികളെ ഉടൻ പിടികൂടണം. അക്രമത്തിനിരയായവരുടെ സംരക്ഷണം ബിജെപി സംസ്ഥാന ഘടകം ഏറ്റെടുക്കുമെന്നും പറഞ്ഞു.

നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനകൾ പുതിയ രൂപത്തിൽ വരുന്നതാണു വയലാറിൽ കണ്ടതെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തിൽ കൊല നടത്തിയ പ്രതികൾ, രക്ഷപ്പെട്ട സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. നന്ദുകൃഷ്ണയുടെ വീടു സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രിമാർ. അക്രമത്തിൽ പരുക്കേറ്റ കെ.എസ്.നന്ദുവിന്റെ വീടും മന്ത്രിമാർ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com