ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎമ്മിന്റെ പുതിയ ബന്ധുക്കളായ ബിജെപിയെ സന്തോഷിപ്പിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിക്കെതിരെ പരാമർശങ്ങൾ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പരാമർശങ്ങൾ അനുചിതവും തരംതാണതുമാണ്. രാഹുൽ സ്വന്തം മണ്ഡലമായ വയനാട്ടിൽ ജനങ്ങളോടു സംവദിച്ചതും കർഷക പ്രക്ഷോഭത്തിനു പിന്തുണയുമായി ട്രാക്ടർ ഓടിച്ചതും കൊല്ലത്തു മത്സ്യത്തൊഴിലാളികളോടൊപ്പം കടലിൽ പോയതുമാണു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. രാഹുൽ ഗാന്ധി ഇന്ത്യയുടെ മനസ്സറിയുന്ന നേതാവാണ്. അദ്ദേഹം സാധാരണ ജനങ്ങളോട് ഇടപഴകും. അല്ലാതെ ദന്തഗോപുരത്തിൽ അടച്ചിരുന്നു ടെലിവിഷനിൽ മാത്രം പ്രത്യക്ഷപ്പെടുന്നയാളല്ല.

ഡൽഹിയിലെ കർഷക സമരത്തെ രാഹുൽ അവഗണിച്ചെന്ന് ആരോപിക്കുന്നതിനു മുൻപു സ്വന്തം പാർട്ടിയുടെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയോടു മുഖ്യമന്ത്രി ചോദിക്കേണ്ടതായിരുന്നു. കർഷക സമരത്തിൽ രാഹുലിന്റെ നേതൃത്വത്തിൽ രാഷ്ട്രപതിയെ കണ്ട സംഘത്തിൽ യച്ചൂരിയും ഉണ്ടായിരുന്നു – രമേശ് പറഞ്ഞു.

Content Highlights: Ramesh Chennithala support Rahul Gandhi and slams Pinarayi Vijayan  

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com