ADVERTISEMENT

ജനാധിപത്യത്തിന്റെ ഉത്സവമാണ് തിരഞ്ഞെടുപ്പ്, തർക്കമില്ല. അതൊക്കെ ആസ്വദിക്കുന്നതും ചേരിതിരിഞ്ഞ് ആർപ്പുവിളിക്കുന്നതുമെല്ലാം സ്വാഭാവികം. എന്നാൽ മഹത്തായ ആ പ്രക്രിയയിൽ വോട്ടെറെന്ന നിലയിൽ അഭിമാനത്തോടെ പങ്കാളികളാകുമ്പോൾ നാടിന്റെ ഭാവികൂടിയാണ് നമ്മൾ നിർണയിക്കുന്നത്.

നമ്മുടെ ജനപ്രതിനിധിയുടെ കഴിവും നിലവാരവുമാണ് നമ്മുടെ പുരോഗതിയുടെ അളവുകോൽ. അതിൽ വിട്ടുവീഴ്ച ചെയ്താൽ മുന്നോട്ടുള്ള കുതിപ്പാണ് തടസ്സപ്പെടുക. വലിയ പാലങ്ങൾ, നല്ല റോഡുകൾ, ശുദ്ധജലം, കളിസ്ഥലങ്ങൾ, പാർക്കുകൾ, നല്ല ആശുപത്രി എന്നിവയെല്ലാം നാടിനു സ്വന്തമാകണം. അതിനു നമുക്ക് അവകാശമുണ്ട്. ഒപ്പം നമുക്ക് നാടിനു വേണ്ടി എന്തു ചെയ്യാനാകുമെന്നും ചിന്തിക്കണം. നാടിന്റെ പുരോഗതിക്ക് നല്ലതെന്നു തോന്നുന്ന ഒരാശയം. ഒരു കൂട്ടായ്മയുടെ പിറവി... അങ്ങനെ നൻമയുടെ ഇതൾ വിരിയുന്ന കാര്യങ്ങളിൽ പങ്കാളിയാകാനൊരു മനസ്സ് ഒരുക്കി നിർത്താം നമുക്ക്. മൂല്യങ്ങൾ മനസ്സിലുറപ്പിച്ചാകും എന്റെ വോട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com