ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ഐടിഐഎല്ലിൽ 21 തസ്തികകൾ മാത്രമുള്ളപ്പോൾ 2009– 20 കാലത്ത് 62 പേരെ നിയമിച്ചതായി ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി. ഇതിൽ 14 പേരുടെ നിയമന വിവരങ്ങൾ സ്ഥാപനത്തിൽ ഇല്ലാത്തതും ഗുരുതര വീഴ്ചയാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്നും ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ നിർദേശമുണ്ട്.

മറ്റു നിർദേശങ്ങൾ:

∙ യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട കമ്പനി സെക്രട്ടറിയുടെ സേവനം ഉടൻ അവസാനിപ്പിക്കണം. 

∙ 58 വയസ്സ് പ്രായപരിധിക്കുശേഷം ശിവശങ്കറിന്റെ താൽപര്യപ്രകാരം നിയമിതനായ ജനറൽ മാനേജരുടെ സേവനം അവസാനിപ്പിക്കണം. ക്രമവിരുദ്ധമായി നൽകിയ 2.20 ലക്ഷം രൂപ അലവൻസ് കമ്പനി സെക്രട്ടറി, മാനേജിങ് ഡയറക്ടർ, ചെയർമാനായിരുന്ന ശിവശങ്കർ എന്നിവരിൽനിന്നു 18% പലിശയടക്കം ഈടാക്കണം.

Content Highlights: Finance department appointments Kerala

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com