ADVERTISEMENT

തിരുവനന്തപുരം ∙ റേഷൻ മണ്ണെണ്ണ വില വീണ്ടും ലീറ്ററിന് 40 രൂപയായി. കഴിഞ്ഞ വർഷം 40 രൂപ വരെ ആയി ഉയർന്ന വില ഇടയ്ക്ക് ലീറ്ററിന് 30 രൂപയായി താഴ്ന്നിരുന്നു. ഇതാണു പടിപടിയായി ഉയർന്നു വീണ്ടും 40 രൂപയിൽ എത്തിയത്.

കഴിഞ്ഞ മാസം 3ന് രാവിലെ വരെ 34 രൂപയായിരുന്ന വില ഒറ്റ ദിവസം 3 രൂപ കൂടി 37 രൂപയായിരുന്നു. പിന്നീടു 3 തവണ വില വർധിച്ചു. ചൊവ്വാഴ്ച ഒരു രൂപ കൂടിയതായിരുന്നു അവസാനത്തെ വർധന. ഇതോടെ വില 40 ആയി. 

 റേഷൻ മണ്ണെണ്ണയ്ക്കു കേന്ദ്ര സർക്കാർ സബ്സിഡി അനുവദിക്കാത്തതിനാൽ രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില അനുസരിച്ചാണു വർധന. അതേസമയം, കഴിഞ്ഞ 2 മാസമായി നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്കു മണ്ണെണ്ണ നൽകാൻ കഴിഞ്ഞിട്ടില്ല. ഒരു കാർഡിന് 380 മില്ലിലീറ്റർ എന്ന തോതിലാണ് കേന്ദ്രം അനുവദിക്കുന്ന വിഹിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com