ഗോപിനാഥിന്റെ ആവശ്യം ഡിസിസി നേതൃമാറ്റം
Mail This Article
×
പാലക്കാട് ∙ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥിന്റെ പ്രധാന ആവശ്യം ഡിസിസി നേതൃമാറ്റം. നിലവിലെ പ്രസിഡന്റിനെ മാറ്റി പാർട്ടിക്ക് താൽപര്യമുള്ള ആരെയും നിയോഗിക്കാം.
ഏതു ഗ്രൂപ്പുകാരനായാലും സ്വീകാര്യം. വിശ്വാസപൂർവം ഏൽപിച്ചാൽ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കാൻ തയാറാണെന്നും നേതൃത്വത്തെ അറിയിച്ചതായി എ.വി.ഗോപിനാഥ് പറഞ്ഞു. വി.കെ.ശ്രീകണ്ഠൻ എംപിയാണ് നിലവിലെ ഡിസിസി പ്രസിഡന്റ്.
ഗോപിനാഥുമായി സംസാരിച്ച കെ.സുധാകരൻ ഇക്കാര്യം മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരെ ധരിപ്പിച്ചു.
തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ഗോപിനാഥിന്റെ ഈ നിലപാട് ഗൂഢലക്ഷ്യത്തോടെയാണെന്ന് അദ്ദേഹത്തെ എതിർക്കുന്നവർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.