ADVERTISEMENT

തിരുവനന്തപുരം∙ തിയറ്ററുകളിൽ സെക്കൻഡ് ഷോ പുനരാരംഭിക്കുന്നു. കോവിഡിനെത്തുടർന്ന് അടച്ചിട്ട തിയറ്ററുകൾ തുറന്നപ്പോൾ ഏർപ്പെടുത്തിയ പ്രദർശന സമയ നിയന്ത്രണം മാറ്റാൻ കോവിഡ് കോർ കമ്മിറ്റി സർക്കാരിനു ശുപാർശ നൽകി. ഉത്തരവ് ഇന്നിറങ്ങിയേക്കും.

പകൽ 12 മുതൽ രാത്രി 12 വരെയായിരിക്കും സിനിമ പ്രദർശനത്തിന് അനുമതി നൽകുക. ഇപ്പോൾ രാവിലെ 9 മുതൽ രാത്രി 9 വരെയാണ്.

കഴിഞ്ഞ മാസങ്ങളിൽ പുറത്തിറങ്ങിയ സിനിമകൾക്കു സെക്കൻഡ് ഷോ ഇല്ലാതിരുന്നതിനാൽ കാര്യമായ വരുമാനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. 

ഏകദേശം 30 സിനിമകളുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. തിയറ്റർ വരുമാനത്തിന്റെ പകുതിയിലേറെയും സെക്കൻഡ് ഷോകളിൽ നിന്നാണെന്നും ആ ഷോയ്ക്കു മാത്രം അനുമതി നിഷേധിക്കുന്നതു ശാസ്ത്രീയമല്ലെന്നും ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെ സിനിമാ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു.

തിയറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനം അനുവദിച്ചു ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയെങ്കിലും കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അതു നടപ്പാക്കിയിരുന്നില്ല. 

പകുതി സീറ്റുകളിൽ മാത്രമായി പ്രവേശന നിയന്ത്രണം തുടരുകയാണ്. അതിൽ തൽക്കാലം മാറ്റം വരുത്താനിടയില്ല. തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങൾ മുഴുവൻ സീറ്റിലും പ്രവേശനം അനുവദിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com