ADVERTISEMENT

നെയ്യാറ്റിൻകര ( തിരുവനന്തപുരം) ∙ രക്തദാനവും സാമൂഹിക സേവനവും ജീവിത വ്രതമാക്കിയ ആൾ ഒടുവിൽ കോവിഡിനു കീഴടങ്ങി. നെല്ലിമൂട് മണിവീണയിൽ ബൈജു എസ്. മണി എന്ന ബൈജു നെല്ലിമൂട് (52) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. 

മൂന്നു ദശാബ്ദങ്ങൾക്കിടെ 150 തവണയാണ് ബൈജു സഹജീവികളുടെ ജീവൻ നിലനിർത്താൻ  രക്തം നൽകിയത്. ആർസിസിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസവും ആഹാരം നൽകുന്ന ‘അന്നം അമൃതം’ പദ്ധതിയുടെ മുഖ്യ സംഘാടകനായിരുന്നു . 

ലോക്ഡൗൺ കാലത്ത് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ഒട്ടേറെ വിദ്യാർഥികൾക്കു ടെലിവിഷൻ നൽകി. നെയ്യാറ്റിൻകരയിൽ ഭിന്നശേഷിയുള്ള 46 കുട്ടികൾക്ക് ടാബ്‌ലെറ്റ് കംപ്യൂട്ടർ ലഭിച്ചതിനു പിന്നിലും ബൈജുവിന്റെ ഇടപെടലുണ്ട്.

English Summary: Covid death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com