ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മയ്ക്കു കൂട്ടുനിന്ന മാനസിക വെല്ലുവിളിയുള്ള യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. 34 വയസ്സുള്ള അവിവാഹിതയാണു ക്രൂരമായ അതിക്രമം നേരിട്ടത്.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണു സംഭവം. 17–ാം വാർഡിൽ നിന്നു സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ യുവതിയെ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിനു മുൻപിൽ നിന്നു കാണാതാവുകയായിരുന്നു. മണിക്കൂറുകൾക്കു ശേഷം ഇവരെ കാറിൽ ആശുപത്രി പരിസരത്ത് ഇറക്കിവിട്ടെന്നാണു കരുതുന്നത്. 

വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു. സംശയം തോന്നിയ ജീവനക്കാർ ചോദിച്ചപ്പോഴാണു യുവതി പീഡനം നേരിട്ട കാര്യം അറിയിച്ചത്. ഇവരെ ജീവനക്കാരും പൊലീസും ചേർന്ന് എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു. ഡിസിപി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നലെ രാവിലെ ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്ത ശേഷം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

മാനസിക വെല്ലുവിളി നേരിടുന്ന യുവതി പറയുന്ന കാര്യങ്ങളിൽ വ്യക്തതക്കുറവുണ്ടെന്നു പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്താൻ ആശുപത്രി ക്യാംപസ്, മെഡിക്കൽ കോളജ് ജംക്‌ഷൻ എന്നിവിടങ്ങളിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

English Summary: Lady kidnapped and raped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com