ADVERTISEMENT

തിരുവനന്തപുരം ∙ കേരളം കാത്തിരുന്ന ഭാഗ്യശാലികളെത്തിയത് തമിഴ്നാട്ടിൽനിന്ന്. 10 കോടിയുടെ വിഷു  ബംപർ ലോട്ടറിയടിച്ചത് കന്യാകുമാരി മണവാളക്കുറിശി സ്വദേശികളും ബന്ധുക്കളുമായ ഡോ. എം.പ്രദീപ് കുമാറിനും എൻ.രമേശനും. 

ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് വിഷു ബംപർ വിജയികൾ ആരെന്ന സസ്പെൻസിന് അവസാനമായത്. ഇരുവർക്കും കൂടി 6.16 കോടി ലഭിക്കും. 2.6 കോടി നികുതിയായി പോകും. 1.2 കോടി ഏജന്റിനുള്ള കമ്മിഷനും. തുക വീതിച്ചെടുക്കുമെന്ന് ഇരുവരും പറഞ്ഞു. 

സ്ഥിരമായി കേരള ലോട്ടറി എടുക്കുന്നവരാണ് ഇരുവരും. തമിഴ്നാട് ആരോഗ്യവകുപ്പിലെ ഡോക്ടറായ പ്രദീപിന് നേരത്തേ 10,000 രൂപ അടിച്ചിട്ടുണ്ട്. ഗൾഫിൽ ജോലി നോക്കി മടങ്ങിയെത്തിയ രമേശൻ നാട്ടിൽ ബിസിനസ് ചെയ്യുകയാണ്.

15 നു പുലർച്ചെ 5ന് ഗൾഫിൽ നിന്നെത്തിയ, പ്രദീപിന്റെ ഭാര്യാസഹോദരനെ കൂട്ടാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇരുവരും ചേർന്നു ഭാഗ്യം പരീക്ഷിച്ചത്. ലോട്ടറിയടിച്ച വിവരം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ അറി‍ഞ്ഞത്. ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് അധികം നീക്കിവയ്ക്കാനാകില്ലെന്ന് ഇരുവരും പറഞ്ഞു. കാരണം കുടുംബത്തിൽ കുറെയേറെ ഉത്തരവാദിത്തങ്ങളുണ്ട്. അതു നിറവേറ്റുകയാണു ലക്ഷ്യം.  

English Summary: Vishu Bumper Lottery Winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com