Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണവും രേഖകളും വിട്ടുകിട്ടണമെന്ന ഹർജികളിലെ വിധി ഇന്നത്തേക്കു മാറ്റി

മൂവാറ്റുപുഴ ∙ വരുമാനത്തിൽ കവിഞ്ഞ സ്വത്തു സാമ്പാദിച്ചെന്ന കേസിൽ മുൻ മന്ത്രി കെ. ബാബുവിന്റെ ബെനാമികളെന്ന് ആരോപിക്കപ്പെടുന്നവർ നൽകിയ ഹർജികൾ വിജിലൻസ് കോടതി വിധി പറയാൻ ഇന്നത്തേക്കു മാറ്റി.

റോയൽ ബേക്കറി ശൃംഖലയുടെ ഉടമ മോഹനന്റെ വീട്ടിൽ നിന്നു വിജിലൻസ് പിടിച്ചെടുത്ത പണം തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ടുന്ന ഹർജിയും ബാബുറാമിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത രേഖകൾ തിരികെ കിട്ടണമെന്ന ഹർജിയിലും ഇന്നലെയാണു കോടതി വിധിപറയാൻ നിശ്ചയിച്ചിരുന്നതെങ്കിലും കേസ് ഇന്നത്തേക്കു മാറ്റുകയായിരുന്നു.

മോഹനന്റെ വീട്ടിൽ നിന്നും 6,67050 രൂപയും ബാബുറാമിന്റെ വീട്ടിൽ നിന്നു 41 ഭൂമി ഇടപാടുകളുടെ രേഖകളുമാണു വിജിലൻസ് പിടിച്ചെടുത്തു കോടതിയിൽ ഹാജരാക്കിയത്.