Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുള ചെല്ലൂരിനെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു മാറ്റണം: ബാർ കൗൺസിൽ

മഞ്ജുള ചെല്ലൂർ

മുംബൈ∙ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിനെതിരെ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ രംഗത്ത്. ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു മഞ്ജുള ചെല്ലൂരിനെ മാറ്റണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍റെ മുംബൈ ഘടകം പ്രമേയം പാസാക്കി. അടുത്തിടെയുണ്ടായ ഹൈക്കോടതി വിധികൾ ചൂണ്ടിക്കാട്ടിയാണു പ്രമേയം. മഞ്ജുള ചെല്ലൂരിനു നിയമത്തിൽ വേണ്ടത്ര പരിജ്ഞാനമില്ലെന്നാണ് അസോസിയേഷന്റെ ആരോപണം. തൽസ്ഥാനത്തുനിന്നു മാറ്റിനിർത്തണമെന്ന ആവശ്യവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും രാഷ്ട്രപതിയെയും സമീപിക്കാനും അസോസിയേഷൻ തീരുമാനിച്ചു.

2012 സെപ്റ്റംബർ മുതൽ 2014 ഓഗസ്റ്റുവരെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മഞ്ജുള ചെല്ലൂർ, കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ബോബെ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്.

അതേസമയം, നിർദിഷ്ട അഡ്വക്കറ്റ്സ് നിയമ (1961) ഭേദഗതി ബില്ലിലെ വ്യവസ്ഥകളിൽ പ്രതിഷേധിച്ച് ഈ മാസം 31നു രാജ്യവ്യാപകമായി അഭിഭാഷകർ പണിമുടക്കുമെന്നു ബാർ കൗൺസിൽ ഒാഫ് ഇന്ത്യ അറിയിച്ചു. സുപ്രീം കോടതി ഒഴികെയുള്ള കോടതികളിലാണു പണിമുടക്ക്. തങ്ങളുടെ ശുപാർശകൾ അംഗീകരിക്കാതെ, ലോ കമ്മിഷൻ തയാറാക്കിയ ബില്ലിലെ വ്യവസ്ഥകൾ ജനാധിപത്യ വിരുദ്ധമാണെന്നു കൗൺസിൽ വ്യക്തമാക്കി.

Your Rating: