Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് പണമിടപാട് സ്ഥാപനത്തിൽനിന്ന് 2.5 കോടിയുടെ അനധികൃത കറൻസി പിടിച്ചെടുത്തു

Currency

കോഴിക്കോട്∙ വിദേശപണമിടപാടു സ്ഥാപനത്തിൽനിന്ന് 2.5 കോടിയോളം ഇന്ത്യൻ, വിദേശ കറൻസികൾ എൻഫോഴ്സ്മെന്റ് പിടികൂടി. സംഭവത്തിൽ 'കിങ്റിച്ച്' എന്ന വിദേശ പണമിടപാട് സ്ഥാപനത്തിന്റെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. 2.33 കോടി രൂപയാണ് ജീവനക്കാരന്റെ ബാഗിലുണ്ടായിരുന്നത്. സ്ഥാപനത്തിന്റെ ഓഫിസിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷം കണ്ടെടുത്തു. ഡോളർ, റിയാൽ, ദിനാർ തുടങ്ങി നിരവധി രാജ്യങ്ങളിലെ കറൻസികൾ പിടിച്ചെടുത്തവയിൽപ്പെടുന്നു. കരിപ്പൂർ വഴി വിദേശത്തേക്കു കടത്താനിരുന്ന കറൻസിയാണു പിടിച്ചത്.

Your Rating: