Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമി ഇടപാട്: റോബർട്ട് വാധ്‌രയുടെ സഹായികളുടെ സ്ഥാപനങ്ങളിൽ റെയ്ഡ്

robert-vadra റോബർട്ട് വാധ്‌ര

ന്യൂഡൽഹി∙ രാജസ്ഥാനിലെ ബിക്കാനീർ ഭൂമി ഇടപാടു കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാധ്‌രയുമായി ബന്ധമുള്ളവരുടെ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. ഫരീദാബാദിലെ നിരവധി സ്ഥലങ്ങളിലാണു റെയ്ഡ് നടന്നത്. റോബർട്ട് വാധ്‌രയ്ക്കു ബന്ധമുള്ള കമ്പനി‌ക്ക് ഇടപാടുമായി ബന്ധമുണ്ടെന്നാണ് ആരോപണം.

വാധ്‌രയുടെ അടുപ്പക്കാരായ മൂന്നുപേരുടെ കേന്ദ്രങ്ങളിലാണു റെയ്ഡ്. ഇവരിൽ ഒരു കോൺഗ്രസ് എംഎൽഎയുടെ സഹോദരനും ഉണ്ടെന്നാണു വിവരം. പ്രിവൻഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് (പിഎംഎൽഎ) വകുപ്പ് പ്രകാരമാണു റെയ്ഡ്.

ബിക്കാനീറിലെ കോളയാട് മേഖലയിൽ കമ്പനി സ്ഥലം വാങ്ങിയതു സംബന്ധിച്ചാണ് ആരോപണമുയർന്നത്. പ്രഥമവിവര റിപ്പോർട്ടിൽ റോബർട്ട് വാധ്‌രയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നു റോബർട്ട് വാധ്‌ര വ്യക്തമാക്കിയിരുന്നു. സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി ഏഴ് ഏക്കർ സ്ഥലം 72 ലക്ഷം രൂപയ്ക്കു വാങ്ങി അഞ്ചുകോടിക്കു മേൽ രൂപയ്ക്കു വിറ്റതായി ഇഡി അധികൃതർ പറയുന്നു.

Your Rating: