Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടുകളുടെ പകര്‍പ്പവകാശം: വിവാദത്തില്‍ പങ്കുചേരാനില്ലെന്ന് യേശുദാസ്

kj-yesudas

കോയമ്പത്തൂർ ∙ പാട്ടുകളുടെ പകര്‍പ്പവകാശം സംബന്ധിച്ച വിവാദത്തില്‍ പങ്കുചേരാനില്ലെന്ന് ഗായകന്‍ കെ.ജെ. യേശുദാസ്. എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചതിന്റെ കാരണം രാജയോടുതന്നെ ചോദിക്കണം. തന്റെ പാട്ടുപാടിയതിന്റെ പേരില്‍ ആര്‍ക്കും നോട്ടീസയയ്ക്കില്ല. ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ പക്ഷപാതമുണ്ടായെന്ന ആരോപണത്തോടു പ്രതികരിക്കാനും യേശുദാസ് വിസമ്മതിച്ചു. പുരസ്കാരം നിര്‍ണയിച്ചവരാണ് ഇതിന് മറുപടി നല്‍കേണ്ടതെന്ന് അദ്ദേഹം കോയമ്പത്തൂരില്‍ പറഞ്ഞു.

Your Rating: