Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ പോത്തുകളെ കടത്തിയ മൂന്നുപേരെ മൃഗ സംരക്ഷണ പ്രവർത്തകർ മർദിച്ചു

delhi-incident പോത്തുകളെ കടത്തിയ സംഭവത്തിൽ അറസ്റ്റിലായവർ. ചിത്രത്തിനു കടപ്പാട്: എൻഡിടിവി

ന്യൂഡൽഹി∙ ഗുരുഗ്രാമിൽനിന്നു ഗാസിപുർ മാണ്ഡിയിലേക്കു പോത്തുകളെ കൊണ്ടുപോയ മൂന്നുപേരെ മൃഗ സംരക്ഷണ പ്രവർത്തകർ മർദിച്ചു. തെക്കൻ ഡൽഹിയിലാണു സംഭവം. മൂന്നുപേര്‍ക്കെതിരെയും മൃഗങ്ങളോടു മോശമായി പെരുമാറിയെന്ന കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. മൃഗ സംരക്ഷണ പ്രവർത്തകരുടെ ആക്രമണത്തിൽ പരുക്കേറ്റ മൂവരെയും എയിംസിൽ പ്രവേശിപ്പിച്ചു ചികിൽസ നടത്തിയതായി പൊലീസ് അറിയിച്ചു.

പോത്തുകളെ, ഗാസിപുർ മാണ്ഡിയിലുള്ള അറവുശാലയിലേക്കു കൊണ്ടുപോകുകയായിരുന്നു ഇവർ. എന്നാൽ ആക്രമണം നടത്തിയവർക്കെതിരെ ആരും പരാതപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, ഗോ സംരക്ഷകരല്ല, ദീർഘകാലമായി ഡൽഹിയിൽ മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരാണ് പിഎഫ്എ എന്ന സന്നദ്ധ സംഘടയെന്നും പൊലീസ് അറിയിച്ചു.

പോത്തുകളെ കടത്തുകയായിരുന്നവരെ ആക്രമിച്ചിട്ടില്ലെന്ന് മൃഗ സംരക്ഷണ പ്രവർത്തകർ അറിയിച്ചു.
 

related stories