Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയാദ് മാത്യു ഇന്റർനാഷനൽ പ്രസ് ഇൻസ്‌റ്റിറ്റ്യൂട്ട് എക്സിക്യുട്ടീവ് ബോർഡ് അംഗം

Riyad Mathew

ഹാംബർഗ് (ജർമനി)∙ ഇന്റർനാഷനൽ പ്രസ് ഇൻസ്‌റ്റിറ്റ്യൂട്ട് (ഐപിഐ) എക്സിക്യുട്ടീവ് ബോർഡ് അംഗമായി മലയാള മനോരമയുടെ സീനിയർ അസിസ്റ്റന്റ് എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യുവിനെ തിരഞ്ഞെടുത്തു. 

അമേരിക്കയിലെ ജോൺ ഇയർവുഡ് ആണു ചെയർമാൻ; ദക്ഷിണ കൊറിയയിൽ നിന്നുള്ള കെൻ ചോയി െവെസ് ചെയർമാനും. ഇപ്പോൾ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) ചെയർമാനായി പ്രവർത്തിക്കുന്ന റിയാദ് യുഎസിലെ മേരിലാൻഡ് സർവകലാശാലയിൽനിന്നു പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദമെടുത്തിട്ടുണ്ട്. 

അസോഷ്യേറ്റഡ് പ്രസിന്റെ വാഷിങ്ടൻ ലേഖകനായിരുന്നു. വാഷിങ്ടൻ പോസ്റ്റ്, വാഷിങ്ടൻ ടൈംസ്, ക്യാപ്പിറ്റൽ ന്യൂസ് സർവീസ് എന്നിവയിലും പ്രവർത്തിച്ചു. മീഡിയ റിസർച് യൂസേഴ്സ് കൗൺസിൽ ഭരണസമിതി അംഗമായിരുന്നു.

പ്രമുഖ ഇംഗ്ലിഷ് വാരികയായ ദ് വീക്കിന്റെ ചുമതല വഹിക്കുന്ന റിയാദ് മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യുവിന്റെ മകനാണ്. പത്രാധിപൻമാരുടെയും മുതിർന്ന മാധ്യമപ്രവർത്തകരുടെയും ആഗോള സംഘടനയായ ഐപിഐ ലോകമെങ്ങും പത്രസ്വാതന്ത്യ്രത്തിന്റെ സംരക്ഷണത്തിനായും പത്രപ്രവർത്തന മികവിനായും പ്രവർത്തിക്കുന്നു.