Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളപ്പണം വെളുപ്പിക്കൽ: ദിനകരനെതിരെ എൻഫോഴ്സ്മെന്റും കേസെടുത്തു

TTV Dinakaran

ന്യൂഡൽഹി∙ അണ്ണാ ഡിഎംകെ നേതാവ് ടി.ടി.വി. ദിനകരനെതിരെ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള കുറ്റം ചുമത്തി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. രണ്ടില ചിഹ്നം അനുവദിച്ചു കിട്ടാൻ തിരഞ്ഞെടുപ്പു കമ്മിഷനു കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസുമായി ചര്‍ച്ച ചെയ്തശേഷമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നടപടി.

കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള കേസ് പ്രത്യേകം റജിസ്റ്റര്‍ ചെയ്ത് എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം നടത്തും. ദിനകരന്‍റെ ചെന്നൈയിലെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. കഴിഞ്ഞ 25നാണ് ദിനകരനെയും കൂട്ടാളിയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ഹവാല ഏജന്റിനു പണം കൈമാറാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞദിവസം അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.